Monday, 4 December 2017

സോപ്പ് ചീപ്പ് കണ്ണാടി

സോപ്പ് ചീപ്പ് കണ്ണാടി

    പതിവിലും നേരത്തെ എഴുനേറ്റ് കുളിയ്ക്കാൻ പുറപ്പെട്ടപ്പോഴാണ് 'എങ്ങോട്ടാ! എന്ന സഹധർമ്മിണിയുടെ ചോദ്യം. സത്യത്തിൽ അപ്പോൾ മാത്രമാണ് താനോരു റിട്ടയേഡ് ഉദ്യോഗസ്ഥനായി മാറി എന്ന തിരിച്ചറിവ്  അദ്ദേഹത്തിനുണ്ടായത്.
 തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിൽ നിന്ന് പൊടുന്നനവേ ഒഴിഞ്ഞ ഷെഡ്യൂളിലേക്ക് മാറിയ രവിയേട്ടനു മുമ്പിൽ ഇനിയെന്ത് എന്ന ചോദ്യചിഹ്നം  ആദ്യമായി പ്രതിഫലിച്ചു.
ഹൊ ഇന്നലെ വരെ എന്തു തിരക്കായിരുന്നു.
രാവിലെ എത്ര നേരത്തെ എഴുന്നേറ്റാലും 8 മണിയ്ക്കുള്ള ബസ് പിടിയ്ക്കാൻ ഓടുക തന്നെ വേണം.
 ഓഫീസിൽ സമയത്തു തന്നെ എത്തണമെന്ന കാര്യത്തിൽ കണിശക്കാരനായ അദ്ദേഹം പക്ഷെ മറവിയുടെ
'' ഉസ്താദ് " ആയിരുന്നെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ എന്തെങ്കിലും ഒന്ന് മറക്കാത്ത ദിവസങ്ങൾ അദ്ദേഹത്തിന്റെ കാര്യത്തിൽ വിരളമായിരുന്നു ഒന്നുകിൽ കണ്ണട അല്ലെങ്കിൽ പഴ്സ് അതുമല്ലെങ്കിൽ ഓഫീസിന്റെ താക്കോൽ. ഇക്കാരണം കൊണ്ടു തന്നെ പല പ്രാവശ്യം ബസ് കിട്ടാതെ ഓട്ടോ വിളിച്ച് പോവേണ്ടതായും സഹധർമ്മിണിയോ കുട്ടികളോ മറന്ന സാധനവുമായി ഓഫീസിലേക്ക് ഓടേണ്ടതായും വന്നിട്ടുണ്ട്.മറന്ന സാധനം കൊണ്ടുവരാൻ രണ്ടു മക്കളും കൂടി ബ്ലാക്ക് മെയിൽ നടത്തി സിനിമാ ടിക്കറ്റ് ഒപ്പിച്ച ഒരു സംഭവവും  ഉണ്ടായിട്ടുണ്ട്.
എതായാലും ഈ മറവിക്കൊരു പരിഹാരം വേണമെല്ലാ അങ്ങനെയാണ് ഇതൊക്കെ ഓർമ്മിപ്പിക്കാൻ എല്ലാവരും ഒരു കടുത്ത തീരുമാനമെടുത്തത്.അന്നു മുതൽ ഒരു വഴിയ്ക്ക് പോവുമ്പോൾ തിരിച്ചുവിളിക്കരുതെന്ന പ്രമാണം തെറ്റിച്ചു കൊണ്ടുള്ള സഹധർമ്മിണിയുടേയും കുട്ടികളുടേയും വിളി സത്യത്തിൽ ഒരു അനുഗ്രഹമായി മാറുകയായിരുന്നു.
ദേ കണ്ണടയും  താക്കോലും പേനയും എന്ന് സഹധർമ്മിണി ് പറഞ്ഞു തീരുന്നതിനു മുമ്പ്
 അഛാ പഴ്സ് എന്ന് മുത്ത മകളുടെയും '
സോപ്പ് ചീപ്പ് കണ്ണാടി എന്ന് കളിയാക്കിക്കൊണ്ടുള്ള ഇളയ മകളുടേയും ഓർമ്മപ്പെടുത്തൽ. അത മാത്രമോ ഒരു കുടുംബാംഗത്തെപ്പോലെ കഴിഞ്ഞ ആമിനത്താത്ത ,പോവുമ്പോൾ ഗെയിറ്റി നടുത്തു തന്നെയു'ണ്ടാവും അടുത്ത ചെക്ക് പോസ്റ്റ്.
"മോനെ താക്കോലെടുത്തല്ലോ ല്ലേ!"
സ്നേഹത്തോടെ യു ളള അവരുടെ ചോദ്യം.
ഇനി മുതൽ അതൊന്നും വേണ്ടല്ലോ!

 പക്ഷെ അതിലേറെ അദ്ദേഹത്തെ ചിന്തിപ്പിച്ചത് മറ്റൊന്നായിരുന്നു. ഇതു വരെ യുണ്ടായിരുന്ന വരുമാനം പകുതിയാവുക യും എന്നാൽ പകുതിയായിരുന്ന ഗൃഹനാഥൻ ഇനി മുതൽ ഇരട്ടിയാവുകയും ചെയ്യുകയാണെന്ന തമാശ രൂപേണയാണെങ്കിലും നടത്തിയ ഒരു സഹപ്രവർത്തകന്റെ ആശംസാപ്രസംഗം. !  ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഒരു പോലെ ജീവിതത്തിൽ പ്രധാനമാണെന്ന മറ്റൊരാളുടെ പരാമർശവും ചിന്തനീയമായി അദ്ദേഹത്തിന് തോന്നി. ആദ്യദിനം അങ്ങനെ ചിന്താഭാരത്തോടെ ഇഴഞ്ഞു നീങ്ങുകയായിരുന്നു.

പിറ്റെ ദിവസം രാവിലെ ആരോ പറമ്പ് കളയുന്ന ശബ്ദം കേട്ട് പുറത്തേക്ക് വന്ന അദ്ദേഹത്തിന്റെ മകൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.  തോളിൽ തൂമ്പയുമായി വിയർത്തൊലിച്ച് വരുന്ന തന്റെ അഛൻ.
മോളെ അഛനിനി മുതൽ തിരക്കാണ് നമുക്കുള്ള പച്ചക്കറികളും പഴങ്ങളും നമുക്കു വീട്ടിൽ തന്നെ ഉണ്ടാാക്കണം  വിഷമില്ലാത്ത ഭക്ഷണത്തിനായി '' പിന്നെ
രാവിലത്തെ ഈ ഡ്യൂട്ടി കഴിഞ്ഞാൽ അഛന് 8 മണിക്കുള്ള ബസ്സിനു തന്നെ പോകണം. അതെന്താ അഛാ!
ആകാംക്ഷ വിടർന്ന മകളുടെ മുഖത്തേക്ക് നോക്കി അദ്ദേഹം പറഞ്ഞുi ഞാൻ ഇന്നു മുതൽ പാലിയേറ്റീവ് കെയറിലെ വളണ്ടിയർ ആണ്. ഇതു വരെയുള്ള ജീവിതത്തിൽ കഷ്ടപ്പെടുന്നവർക്കും നിരാലംബരായ രോഗികൾക്കും വേണ്ടി ഒന്നും  ചെയ്യാൻ സാധിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ മുഖത്ത് നിശ്ചയദാർഡ്യം സ്പഷ്ടമായിരുന്നു.

ഫോണെത്തോ ?
കണ്ണട യെടുത്തോ ?
സോപ്പ് ചീപ്പ് കണ്ണാടി
ബാഗുമായി പുറത്തിറങ്ങിയ അദ്ദേഹത്തോട്
ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടു.
ധൃതിയിലുള്ള അദ്ദേഹത്തിന്റെ പോക്കു കണ്ട ഗെയിറ്റി നടത്തു് ആമിനത്താത്ത സ്തബ്ദയായി  നിന്നു  ചോദ്യങ്ങളൊന്നും ചോദിക്കാനാവാതെ !

ശിവൻ കക്കടവത്ത്



No comments:

Post a Comment